കൊച്ചി: രൂപയുടെ മൂല്യം ഡോളറിനെതിരെ ഇന്നലെ 70 പൈസ ഇടിഞ്ഞ് 76.34ലെത്തി. ക്രൂഡോയിൽ വിലക്കുതിപ്പ്, ലോക്ക് ഡൗൺ നീട്ടുമെന്ന സൂചനമൂലം ഓഹരി വിപണികൾ നേരിട്ട തകർച്ച എന്നിവയാണ് തിരിച്ചടിയായത്. ഇന്നലെ വ്യാപാരത്തുടക്കത്തിൽ മികച്ച നേട്ടമുണ്ടാക്കിയ സെൻസെക്‌സും നിഫ്‌റ്റിയും പിന്നീട് നഷ്‌ടത്തിലേക്ക് വീണിരുന്നു. ലോക്ക്ഡൗൺ നീട്ടുമെന്ന സൂചനയും കൊവിഡ് കേസുകളിലുണ്ടായ വർദ്ധനയുമാണ് വലച്ചത്.