allu-arjun-

തി​രു​വ​ന​ന്ത​പു​രം: തെ​ലു​ങ്ക് സി​നി​മാ താ​രം അ​ല്ലു അ​ർ​ജു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ കൊ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേക്ക് 2​5 ലക്ഷം രൂപ സംഭാവന നൽകി. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

തെ​ലങ്കാ​ന, ആ​ന്ധ്രാ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങൾക്കും അല്ലു അർജുൻ സംഭാവന നൽകിയിരുന്നു. കൊ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ർത്തനങ്ങളിൽ കേ​ര​ള​ത്തി​നൊ​പ്പം താ​നു​ണ്ടെ​ന്ന് അ​ല്ലു അ​ർജുൻ അ​റി​യി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. മുൻപ് പ്രളയകാലത്തും കേരളത്തിന് കൈത്താങ്ങായി അല്ലു അർജുൻ എത്തിയിരുന്നു.