സ്റ്റാഫ് നഴ്സ് നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് കേരള പബ്ലിക് സർവീസ് കമ്മിഷൻ പ്രസിദ്ധീകരിച്ച കാറ്റഗറി നമ്പർ 249/2017 റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭ്യമാക്കിയ ഗ്രേഡ്-2 സ്റ്റാഫ് നഴ്സ് തസ്തികയിലേക്കുള്ള 99 ഉദ്യോഗാർഥികളുടെ നിയമന ഉത്തരവ് പ്രസിദ്ധീകരിച്ചു. ഇത് www.dme.kerala.gov.in ൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗാർഥികൾ നിയമന ഉത്തരവിന്റെ പകർപ്പ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് അതത് പ്രിൻസിപ്പൽ മുൻപാകെ ജോലിക്ക് ഹാജരാകണമെന്ന് ജോയിന്റ് ഡയറക്ടർ (നഴ്സിംഗ്) അറിയിച്ചു.
ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം വിൽക്കുന്നതു ക്രിമിനൽ കുറ്റം, കർശന നടപടി
സംസ്ഥാനത്തേക്ക് ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം കൊുവരുന്നതും സംഭരിക്കുന്നതും വിൽക്കുന്നതും ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമ പ്രകാരം ക്രിമിനൽ കുറ്റമാണെന്നും അഞ്ചു ലക്ഷം രൂപ വരെ പിഴയും ആറു മാസം വരെ തടവും ലഭിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണർ.
മത്സ്യം കയറ്റിവരുന്ന വാഹനങ്ങൾക്കു ഭക്ഷ്യ സുരക്ഷാ ലൈസൻസ് നിർബന്ധമാണ്. വാഹനങ്ങളിൽ വിൽപ്പനയ്ക്കു കൊുവരുന്ന മത്സ്യം ഏതു സ്ഥലത്തുനിന്നാണു കൊുവരുന്നത്, ഏതു മാർക്കറ്റിലേക്കാണു കൊുപോകുന്നത് അല്ലെങ്കിൽ ഏതു വ്യക്തികൾക്കായാണു കൊുപോകുന്നത് എന്നിവ തെളിയിക്കുന്ന ഇൻവോയ്സ്, എഫ്എസ്എസ്എഐ ലൈസൻസിന്റെ പകർപ്പ് തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കണം. മത്സ്യം വാഹനത്തിൽ കയറ്റുന്നതിനു മുൻപ് കയെ്നറും പെട്ടികളും അണുവിമുക്തമാക്കണം. മത്സ്യ വിതരണക്കാരും വ്യാപാരികളും മത്സ്യം കൊുവരുന്ന ട്രക്ക് ഉടമകളും ഹൈജിൻ വ്യവസ്ഥകൾ പാലിക്കണം. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് വൃത്തിയുള്ളതും കുടിക്കാൻ യോഗ്യവുമായ വെള്ളത്തിൽ നിർമിച്ചതായിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ കമ്മിഷണർ പറഞ്ഞു. ഇവ പാലിക്കുന്നുാേയെന്നു പരിശോധിക്കാൻ അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മിഷണർമാരെ ചുമതലപ്പെടുത്തിയുട്ടുന്നെും അദ്ദേഹം അറിയിച്ചു.
പി.എൻ.എക്സ്.1405/2020
കൊവിഡ്: പ്രവാസികൾക്ക് ടെലി, ഓൺലൈൻ സേവനം
വിദേശ രാജ്യങ്ങളിലുള്ള മലയാളികൾക്ക് കൊവിഡ് സംബന്ധിച്ച ആശങ്കകൾ പങ്കുവയ്ക്കാനും ഡോക്ടർമാരുമായി വീഡിയോ, ടെലഫോൺ വഴി സംസാരിക്കുന്നതിനും ഉള്ള സേവനം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നോർക്ക അടിയന്തര നടപടി സ്വീകരിച്ചത്.
ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മുതൽ 6 വരെയാണ് ടെലിഫോൺ സേവനം ലഭ്യമാകുന്നത്.
ഐ.എം.എ. ക്വിക് ഡോക്ടർ (quikdr.com) എന്നിവരുമായി സഹകരിച്ചാണിത്. www.norkaroots.org സന്ദർശിച്ച് സേവനം നേടാം.
വിദേശ പഠനത്തിന് രജിസ്ട്രേഷൻ ഏർപ്പെടുത്തും- നോർക്ക
വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. നിലവിൽ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. രജിസ്ട്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ ക്യത്യമായ കണക്ക് ലഭ്യമല്ല.
രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിമാനയാത്രാക്കൂലി ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുമെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.