ചിറയിൻകീഴ്:ഐ.എൻ.എൽ ചിറയിൻകീഴ് മണ്ഡലം കമ്മിറ്റി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്കാവശ്യമായ പച്ചക്കറികൾ നൽകി. മണ്ഡലം പ്രസിഡന്റ് എ.എം റഈസിൽ നിന്നും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഡീന പച്ചക്കറികൾ ഏറ്റുവാങ്ങി.ലോക്ഡൗൺ അവസാനിക്കുന്നതുവരെ പച്ചക്കറികൾ നൽകുമെന്ന് ജില്ലാ സെക്രട്ടറി ബഷറുള്ള ഇല്ല്യാസ് മുഹമ്മദ് പറഞ്ഞു.സിയാദ് മുസ്ലിയാർ,സാബു സത്താർ,സഫീർ അബ്ദുൽ വഹാബ് എന്നിവർ പങ്കെടുത്തു.