കറാച്ചി : കൊവിഡ് രോഗ പ്രതിരോധത്തിന് ഫണ്ട് സ്വരൂപിക്കാനായി ഇന്ത്യയും പാകിസ്ഥാനും തമ്മിൽ മൂന്ന് ഏകദിനങ്ങളുടെ പരമ്പര കളിക്കണമെന്ന അഭിപ്രായവുമായി മുൻ പാക് ക്രിക്കറ്റർ ഷൊയ്ബ് അക്തർ.ടെലിവിഷനിൽ സംപ്രേഷണം ചെയ്യാനായി മാത്രം നടത്തുന്ന മത്സരത്തിൽ ആര് വിജയിക്കുന്നത് എന്നതിനേക്കാൾ രണ്ടു രാജ്യങ്ങളും വിജയിക്കുന്നതായി കണക്കാക്കണമെന്നും അക്തർ പറഞ്ഞു.