തൃപ്രയാർ: കോൺഗ്രസിനും പാർട്ടി നേതാക്കൾക്കുതിരെ വ്യാജ വാർത്തകൾ സൃഷ്ടിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ സി.പി.എം പ്രവർത്തകൻ അറസ്റ്റിൽ. തളിക്കുളം സ്വദേശി അമ്പലത്ത് വീട്ടിൽ ഇക്ബാലാണ് പിടിയിലായത്.
കോൺഗ്രസ് നേതാക്കക്കളായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എം.എം. ഹസ്സൻ തുടങ്ങിയവരെ മോശക്കാരാക്കി സ്ഥിരമായി കള്ള പ്രചരണങ്ങൾ നടത്തുന്ന ഇയാളുടെ പോസ്റ്റുകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.രാഹുൽ ഗാന്ധി അടക്കം യു.ഡി.എഫിന്റെ മുഴുവൻ എം.പിമാരെയും അധിക്ഷേപിച്ച് ലോക്ക് ഡൗൺ സമയത്ത് നടത്തിയ വ്യാജ പ്രചരണങ്ങളോടെയാണ് സംഭവം വിവാദമായത്. കോൺഗ്രസ് നേതാക്കളുടെ ഫോട്ടോ ചേർത്ത് ' കമ്മ്യൂണിറ്റി കിച്ചണിൽ വിഷം കലർത്തും ഈ ചെറ്റകൾ ' എന്ന അടിക്കുറിപ്പോടെയുള്ള ഇയാളുടെ പോസ്റ്റുകൾ വ്യാപകമായി സി.പി.എം പ്രവർത്തകർ പ്രചരിപ്പിക്കുന്നു..നാട്ടിക ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ.എം. മെഹബൂബിന്റെ പരാതിയിൽ തൃശൂർ പൊലീസ് സൂപ്രണ്ട് കെ.പി. വിജയകുമാറിന്റെ നിർദ്ദേശ പ്രകാരം വലപ്പാട് സർക്കിൾ ഇൻസ്‌പെക്ടർ കെ. സുമേഷിന്റെ നേത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.