lockdown-

കേപ്ടൗൺ : ലോക്ക് ഡൗൺ ലംഘിച്ച് വിവാഹം നടത്തിയതിന് വധുവിനെയും വരനെയും പൊലീസ് അറസ്റ്റുചെയ്തു. ദക്ഷിണാഫ്രിക്കയിലെ ക്വാസുലു നടാലിലാണ് സംഭവം. ഏപ്രിൽ 5ന് നടന്ന സംഭവത്തിൽ വരൻ ജംബുലാനി, വധു നോംതാണ്ട എന്നിവരുൾപ്പെടെ 50 പേരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.


കൊവിഡ് വ്യാപനം തടയുന്നതിനായി ദക്ഷിണാഫ്രിക്കയിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. ആളുകൾ കൂടുന്ന പരിപാടികൾ നടത്തുന്നതിന് വിലക്കുണ്ട്. ഇതു ലംഘിച്ചാണ് ജംബുലാനിയുടേയും നോംതാണ്ടസോയുടേയും വിവാഹം നടത്തിയത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. നവദമ്പതികൾക്കൊപ്പം ചടങ്ങിനു നേതൃത്വം നൽകിയവരെയും ബന്ധുക്കളെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിഴ ഈടാക്കി ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു.

1749 കൊവിഡ് കേസുകളാണ് ഇതുവരെ ദക്ഷിണാഫ്രിക്കയിൽ സ്ഥിരീകരിച്ചത്. 13 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.