തിരുവനന്തപുരം: ആ‌‌ട്ടയും പയറും പഞ്ചസാരയുമുൾപ്പെടെ 17 ഇനങ്ങളടങ്ങുന്ന സൗജന്യ കിറ്റ് റേഷൻകടകളിൽ ഇന്നു മുതൽ ലഭിച്ചു തുടങ്ങും. ഇന്ന് ആദിവാസി വിഭാഗത്തിൽ (എസ്.ടി)​ പെട്ടവർക്കാണ് വിതരണം. എല്ലാ ആദിവാസികളെയും അന്ത്യോദയ അന്നയോജന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. 1,​57,​000 കാർഡുകളാണ് ഇവർക്കുള്ളത്. ശേഷിക്കുന്ന എ.എ.വൈ വിഭാഗത്തിന് നാളെ മുതൽ നൽകും.

സൗജന്യ കിറ്റ് വിതരണത്തിന് പോർട്ടബിലിറ്റി സംവിധാനം ഏർപ്പെടുത്തിയിട്ടില്ല. കാർഡ് ഉടമ സ്വന്തം റേഷൻ കടയിൽ പോയി തന്നെ വാങ്ങേണ്ടിവരും. കൊവിഡ് കാലത്ത് ഇത് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കും.18,43,911 പേരാണ് സൗജന്യ റേഷൻ വാങ്ങാൻ പോർട്ടബിലിറ്റി സംവിധാനം പ്രയോജനപ്പെടുത്തിയത്.