online-payment-

കൊവിഡ് മൂലമുണ്ടായ ലോക്ക് ഡൗൺ കാലത്ത് കൃത്യതയും വിശ്വാസ്യതയുമുള്ള വാർത്തകൾക്ക് നമുക്ക് ആശ്രയമാകുന്നത് ദിനപത്രമാണ്. മഹാമാരിക്കൊപ്പം പൊട്ടിപ്പുറപ്പെട്ടത് വായനക്കാരെ വഴിതെറ്റിക്കുന്ന വ്യാജവാർത്തകൾ കൂടിയായിരുന്നു. ഈ ഘട്ടത്തിൽ വായനയുടെ ലോകത്തു നിന്ന് നമ്മെ അകറ്റാതെ ചേർത്തുനിർത്തിയത് പ്രിയപ്പെട്ട പത്ര ഏജന്റുമാരുടെ സമർപ്പണ മനസ്സോടെയുള്ള പ്രവർത്തനമാണ്. രോഗബാധയുടെ ഭീഷണിക്കിടയിലും സുരക്ഷാ നിബന്ധനകൾ പാലിച്ച്,​ കൃത്യനിഷ്‌ഠയോടെ സേവനമനുഷ്‌ഠിക്കുന്ന ഇവരെ ഈ അവസരത്തിൽ പിന്തുണയ്‌ക്കാം.

പത്ര വരിസംഖ്യ നേരിട്ട് നൽകാൻ കഴിയാത്തവർക്ക് അത് ഓൺലൈൻ ആയി ഏജന്റുമാരുടെ അക്കൗണ്ടിലിടാൻ സൗകര്യമുണ്ട്. ബാങ്കിന്റെ പേരും അക്കൗണ്ട് നമ്പറും ഐ.എഫ്.എസ് കോഡും ഏജന്റുമാർ അറിയിക്കുന്നതാണ്. മാന്യവായനക്കാർ സഹകരിക്കുമല്ലോ. കൊവിഡിന് എതിരെ നമുക്ക് ഒരുമിച്ചു പൊരുതാം.