ന്യൂഡൽഹി: കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവർക്ക് മാസ്ക് നിർബന്ധമാക്കി ഡൽഹി സർക്കാർ. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറിയിച്ചു. വീടിനു പുറത്തിറങ്ങുന്ന എല്ലാവർക്കും മാസ്ക് നിർബന്ധമാണ്. തുണി കൊണ്ടുള്ള മാസ്‌കും ധരിക്കാമെന്ന് കെജരിവാൾ പറഞ്ഞു.
കെജ്‌രിവാളിന്റെ വസതിയിൽ ചേർന്ന അടിയന്തരയോഗത്തിനു പിന്നാലെയാണ് സർക്കാരിന്റെ തീരുമാനം.
സദർ മേഖലയിൽ കൊവിഡ്-19 കേസുകൾ സ്ഥിരീകരിച്ചതിനാൽ അവിടം അടയ്ക്കാൻ തീരുമാനിച്ചതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഡൽഹിയിൽ 20 ഹോട്ട് സ്‌പോട്ടുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ മേഖലകളിൽനിന്ന് ആർക്കും പുറത്തേക്ക് ഇറങ്ങാനോ ആർക്കും ഇവിടേക്ക് പോകാനാ അനുമതി നൽകില്ലെന്നും അദ്ദേഹം അറിയിച്ചു..