obit

തൃശൂർ: ബി.ഡി.ജെ. എസ് സ്ഥാപക ജനറൽ സെക്രട്ടറി ടി.വി. ബാബു (63) നി​ര്യാ​ത​നായി. ഹൃദയാഘാതത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഒന്നരയ്ക്കായിരുന്നു അന്ത്യം.
ഇഞ്ചമുടി മാട്ടുമ്മൽ തെക്കുംപാടൻ വേലായുധൻ-തങ്കമണി ദമ്പതികളുടെ മകനായ ടി.വി.ബാബു സി.പി.ഐയിലൂടെയും കെ.പി. എം. എസിലൂടെയും രാഷ്ട്രീയ, സാമുദായിക രംഗത്ത് സജീവമായി. ബി.ഡി.ജെ.എസിലൂടെ രാഷ്ടീയത്തിൽ ശ്രദ്ധാകേന്ദ്രമായി.
കെ.പി. എം. എസ് ശാഖാസെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് , ഉപദേശകസമിതി ചെയർമാൻ, സി.പി. ഐ മാട്ടുമ്മൽ ബ്രാഞ്ച് സെക്രട്ടറി, ചേർപ്പ് മണ്ഡലം എ. ഐ.ടി.യു.സി സെക്രട്ടറി, ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് , അന്തിക്കാട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാട്ടികയിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു. കാർഷിക മേഖലയോടായിരുന്നു ആഭിമുഖ്യം. ഭാര്യ: മാലതി.
മക്കൾ: ബീന, ബബിത, തമ്പാൻ (സ്വകാര്യകോളേജിൽ ഓഫീസ് അസിസ്റ്റന്റ്). മൂന്നുപേരും വിവാഹിതർ. ചാഴൂർ മങ്ങാട്ടുപാടത്തായിരുന്നു താമസം.