covid

ന്യൂഡൽഹി : കൊവിഡ് 19 രോഗത്തിന് പരിഹാരമായി അമേരിക്കൻ പ്രസിഡന്റ ട്രംപ് അന്വേഷിക്കുന്ന

ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളുടെ ഏറ്റവും വലിയ ഉൽപാദകരായി ഇന്ത്യ. മലേറിയക്ക് ഉപയോഗിക്കുന്ന ഈ മരുന്നിന് ഇന്ത്യയിൽ വലിയ രീതിയിലുളള ഉൽപാദനമാണുളളത്. ലോകത്തെ 70 ശതമാനം ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളുടെ ഉൽപാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. ഒരു മാസത്തിൽ 40 ടൺ മരുന്ന് ഉൽപാദിപ്പിക്കാനുളള ശേഷി ഇന്ത്യക്കുണ്ട്. എകദേശം 200 മില്ലി ഗ്രാം വരുന്ന 20 കോടിയോളം ഗുളികകൾ.

ഐ പി സി എ ലബോറട്ടറീസ്, സിഡസ് കാസില,വാലസ് ഫാർമസ്യൂട്ടിക്കൽസ് തുടങ്ങിയ കമ്പനികളാണ് ഇന്ത്യയിൽ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളുടെ ഉൽപാദനത്തിൽ മുന്നിട്ട് നിൽക്കുന്നത്. നിലവിലെ ആവശ്യത്തിനുളള മരുന്നുകളുടെ ഉൽപാദനം നടന്നുവരികയാണെന്നും, കൂടുതൽ ആവശ്യമെങ്കിൽ ഉൽപാദനം കൂട്ടുമെന്നും കമ്പനികൾ അറിയിച്ചു.

ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളിൽ ആന്റി വൈറൽ ബോഡി ഉളളതിനാൽ ഇത് കൊവിഡിനെതിരെ ഫലപ്രദമെന്നാണ് ചില കണ്ടെത്തലുകൾ. ഇതിനാൽ ഈ മരുന്നുകളുടെ ഉപയോഗം നിയന്ത്രിച്ചിരുന്നു. ഇതേ തുടർന്ന് മാർച്ച് 25 ഓടെ ഇന്ത്യ ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്നുകളുടെ കയറ്റുമതി നിർത്തിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ അഭ്യർത്ഥന പ്രകാരം മരുന്നുകളുടെ കയറ്റുമതി വിലക്ക് ഇന്ത്യ ഭാഗികമായി ഒഴിവാക്കിയത്.