america

വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ്‌ ബാധിച്ച് 11 ഇന്ത്യക്കാർ മരിച്ചു. നാല് സ്ത്രീകളടക്കം 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരിച്ചവരിൽ പത്തുപേരും ന്യൂയോർക്കിൽ ഉള്ളവരാണ്. നാലുപേർ ടാക്സി ഡ്രൈവർമാരാണ്. ഫ്ലോറിഡയിൽ ഒരാൾ മരിച്ചതായി റിപ്പോർട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവർ സെൽഫ് ക്വാറന്റിനിലാണ്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് രോഗം ബാധിച്ചത്. ഇന്ത്യൻ എംബസി അധികൃതരുമായി ഇവർ ബന്ധപ്പെട്ടിരുന്നു. ഇന്ത്യൻ അമേരിക്കൻ ഓർഗനൈസേഷനും സഹായവുമായി രംഗത്തുണ്ട്.