hor

മനുഷ്യരിൽ നിന്നും ഏറെ വ്യത്യസ്ഥമാണ് മ്യഗങ്ങളുടെ സ്വഭാവരീതി. ഇതിനാൽ തന്നെ മൃഗങ്ങളുടെ പെരുമാറ്റത്തെക്കുറിച്ച് ഇനിയും വളരെയധികം കാര്യങ്ങൾ പഠിക്കാനുണ്ട്. ആഫ്രിക്കയിലെ ഷെൽ‌ട്രിക് വന്യജീവി സങ്കേതത്തിലിൽ നിന്നും ചാടി പോയ വരയൻ കുതിരയാണ് ഒരു കഴുതയ്ക്ക് ജന്മം നൽകിയത്. ഇതെങ്ങനെ സംഭവിച്ചു എന്ന ആശങ്കയിലാണ് ഇവിടെ എല്ലാവരും, ഷെൽ‌ട്രിക് വന്യജീവി സങ്കേതത്തിൽ നിന്നും ചാടി പോയ വരയൻ കുതിര സമീപത്തെ കന്നുകാലികളുമായി കൂട്ടം ചേർന്നിരുന്നു. പിന്നിട് പ്രദേശവാസികൾ ചേർന്ന് ഇതിനെ സാവോ ഈസ്റ്റ് നാഷണൽ പാർക്കിൽ എത്തിച്ചു. ആഴ്ചകൾക്ക് ശേഷമാണ് വരയൻ കുതിര ഒരു കഴുതയ്ക്ക് ജന്മം നൽകിയത്. നിറം മങ്ങിയ കുട്ടിയാകുമെന്നാണ് ആദ്യം എല്ലാവരും കരുതിയത്. പിന്നിടാണ് ഏവർക്കും മനസിലായത് ഇത് കഴുതയുമായി ഇണചേർന്ന് ഉണ്ടായ ഹൈബ്രീഡ് ഇനം കഴുതയാണെന്ന്.നിരവധി ആളുകളാണ് ഈ അൽഭുതം കാണാൻ എത്തിചേരുന്നത്. സാവോ ഈസ്റ്റ് നാഷണൽ പാർക്കിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.