ss

ഇൻഡോർ: മദ്ധ്യപ്രദേശിലെ ഇൻഡോറിൽ കൊവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഡോക്​ടർ മരിച്ചു. ജനറൽ ഫിസിഷ്യനായ 55 കാരൻ ശത്രുഘ്​നൻ പഞ്ച്വാനിയാണ്​ മരിച്ചത്​. നാലുദിവസം മുമ്പാണ്​ ഡോക്​ടർക്ക്​ രോഗം സ്ഥിരീകരിച്ചത്​. ആദ്യമായാണ് കൊവിഡ്​ ബാധിച്ച്​ രാജ്യത്ത്​ ആരോഗ്യപ്രവർത്തകൻ മരിക്കുന്നത്​​. ഭോപ്പാലിലും ഏതാനും ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇൻഡോറിൽ ഇതുവരെ 173 പേർക്ക്​ കൊവിഡ്​ ബാധ സ്​ഥിരീകരിച്ചിരിച്ചിരുന്നു. 16 മരണമാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. തലസ്​ഥാന നഗരിയിലും മുംബയിലും ഉൾപ്പെടെ രാജ്യത്ത്​ വിവിധ ഇടങ്ങളിൽ നഴ്​സുമാർക്ക്​ അടക്കം കൊവിഡ്​ ബാധ സ്ഥിരീകരിക്കുന്നത്​ ആശങ്കയുണ്ടാക്കുന്നു. ഡൽഹിയിൽ ഉൾപ്പെടെ നഴ്​സുമാർക്ക്​ അടക്കം കോവിഡ്​ ബാധ സ്​ഥിരീകരിച്ചിരുന്നു.