പാലാ: ഒന്നിച്ചു നിന്നപ്പോഴും ഭിന്നിച്ചു നിന്നപ്പോഴും കർഷകർക്ക് വേണ്ടി പോരാടിയ നേതാവായിരുന്നു കെ.എം മാണിയെന്ന് പി.ജെ ജോസഫ് എം.എൽ.എ പറഞ്ഞു. കർഷകർക്കെന്ന് മാത്രമല്ല എല്ലാവർക്കും മാണിസാർ ഒരു അത്താണിയായിരുന്നു.
ഇന്നലെ രാവിലെ പത്തോടെ മാണിയുടെ കബറിടത്തിലെത്തിയ അദ്ദേഹം പുഷ്പചക്രം അർപ്പിച്ചു. മോൻസ് ജോസഫ് എം.എൽ.എ, മുൻ എം.പി ജോയി എബ്രഹാം, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ എന്നിവരൊപ്പമുണ്ടായിരുന്നു. പൊലീസ് നിർദ്ദേശം പാലിച്ചാണ് നേതാക്കളും പ്രവർത്തകരും ആദരാഞ്ജലി അർപ്പിച്ചത്.