mask
mask

ഹെൽസിങ്കി: ചൈനീസ് മാസ്‌കുകൾക്ക് നിലവാരമില്ലെന്ന് ആരോപിച്ച് പല രാജ്യങ്ങളും അവ തിരിച്ചയയ്ക്കുന്നു. ചൈനയിൽ നിന്നെത്തിയ 20 ലക്ഷത്തോളം സർജിക്കൽ മാസ്‌കുകളും 2,30,000 റെസ്‌പിരേറ്ററി മാസ്‌കുകളും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നവയല്ലെന്ന് ചൂണ്ടിക്കാട്ടി ഫിൻലാൻഡ് അധികൃതർ അവ തിരിച്ചയച്ചു. 62,600 മാസ്‌കുകൾ കാനഡ ബുധനാഴ്ച ചൈനയിലേക്ക് തിരിച്ചയച്ചിരുന്നു.

കഴിഞ്ഞ ആഴ്ചകളിൽ സ്‌പെയിൻ, നെതർലാൻഡ്സ്, തുർക്കി, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളും ചൈനീസ് സുരക്ഷാ ഉപകരണങ്ങൾക്ക് നിലവാരമില്ലെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയച്ചിരുന്നു.