cpi

തൃശൂർ: പ്രമുഖ നേതാവ് ടി.വി. ബാബു തന്റെ പൊതു പ്രവർത്തനത്തിന്റെ അവസാന വർഷങ്ങളിൽ ബി.ഡി.ജെ.എസിലായിരുന്നെങ്കിലും എ.ഐ.വൈ.എഫ്, സി.പി.ഐ നേതാവായാണ് രാഷ്ട്രീയത്തിലെത്തുന്നത്. സി.പി. ഐ മാട്ടുമ്മൽ ബ്രാഞ്ച് സെക്രട്ടറി, ചേർപ്പ് മണ്ഡലം എ. ഐ.ടി.യു.സി സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെയാണ് നേതൃനിരയിലേക്ക് ഉയർന്നത്. 1995-2005 ൽ രണ്ടു തവണ ചാഴൂർ പഞ്ചായത്ത് പ്രസിഡന്റായി. 2005 - 2008ൽ അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.

കുറുമ്പിലാവ് സ്വാമി ബോധാനന്ദ ഹൈസ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പാസായശേഷം, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പ്രീഡിഗ്രി പൂർത്തിയാക്കി. കാഞ്ഞങ്ങാട് പോളിടെക്നിക്കിൽ നിന്ന് ഓട്ടോമൊബൈൽ എൻജിനീയറിംഗ് ഡിപ്ളോമ പൂർത്തീകരിച്ചാണ് രാഷ്ട്രീയ, സാമുദായിക പ്രസ്ഥാനങ്ങളിൽ സജീവമാകുന്നത്.

ബാബുവിന്റെ വിയോഗത്തിൽ

ഗീതാഗോപി എം.എൽ.എ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി. സദാനന്ദൻ, ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.എ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥൻ, ജില്ലാ പ്രസിഡന്റ് സി.ഡി ശ്രീലാൽ, കെ.കെ ബിനു, ബി.ജെ.പി നേതാക്കളായ അഡ്വ. ബി. ഗോപാലകൃഷ്ണൻ, എ. നാഗേഷ്, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് വി.സി ശിവരാജൻ, ജില്ലാ പ്രസിഡന്റ് ലോചനൻ അമ്പാട്ട്, സെക്രട്ടറി സി.എ ശിവൻ തുടങ്ങിയവർ അനുശോചിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്‌തു.