cm-

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കണ്ണൂർ-4,​ കാസർഗോഡ് 4,​ മലപ്പുറം-2,​ കൊല്ലം. തിരുവനന്തപുരം എന്നവിടങ്ങളിൽ ഓരോന്നുവീതമാണ് രോഗികൾ. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്

ഇന്ന് 13 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ഇതിൽ അതീവ ഗുരുതരാവസ്ഥയിലുള്ള എട്ട് വിദേശികളുടെ ജീവൻ രക്ഷിക്കാന്‍ സംസ്ഥാനത്തിനായെന്നും പിണറായി പറഞ്ഞു. ഇറ്റലിയിൽനിന്നുള്ള റോബർട്ടോ ടൊണോസോ (57), യു.കെയിൽനിന്നുള്ള ലാൻസൺ (76), എലിസബത്ത് ലാൻസ് (76), ബ്രയാൻ നെയിൽല് (57), ജാനറ്റ് ലൈ (83), സ്റ്റീവൻ ഹാൻകോക്ക് (61), ആനി വിൽസൺ (61), ജാൻ ജാക്സൺ (63) എന്നിവരാണ് രോഗമുക്തി നേടിയത്. ഇവരിൽ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബാക്കിയുള്ളവർക്ക് എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സ നല്‍കിയത്.