mutual-funds

കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ കൊവിഡ്-19ന്റെ പശ്‌ചാത്തലത്തിൽ കഴിഞ്ഞമാസം തകർന്നടിഞ്ഞെങ്കിലും സിസ്‌റ്റമാറ്റിക് ഇൻവെസ്‌റ്ര്‌മെന്റ് പ്ളാൻ (എസ്.ഐ.പി) വഴിയുള്ള നിക്ഷേപത്തെ അതൊട്ടും ബാധിച്ചില്ല. തവണ വ്യവസ്ഥകളിലൂടെ നിക്ഷേപം സാദ്ധ്യമാക്കുന്ന എസ്.ഐ.പികളിലൂടെ കഴിഞ്ഞമാസം ഓഹരി വിപണികളിലേക്ക് ഒഴുകിയത് 8,641.20 കോടി രൂപയാണ്. ഫെബ്രുവരിയിൽ 8,512.93 കോടി രൂപയും ലഭിച്ചുവെന്ന് അസോസിയേഷൻ മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ (ആംഫി) വ്യക്തമാക്കി.

മൊത്തം എസ്.ഐ.പി പോർ‌ട്ട്ഫോളിയോകളുടെ എണ്ണം 2.47 ലക്ഷത്തിന്റെ വർദ്ധനയുമായി മാർച്ചിൽ 3.12 കോടിയിലെത്തി. അതേസമയം, ഓഹരി-കടപ്പത്ര വിപണികൾ നേരിട്ട തകർച്ചമൂലം, മ്യൂച്വൽഫണ്ട് കമ്പനികൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി (എ.യു.എം) ഫെബ്രുവരിയിലെ 3.11 ലക്ഷം കോടി രൂപയിൽ നിന്ന് മാർച്ചിൽ 2.39 ലക്ഷം കോടി രൂപയായി കുറഞ്ഞു.

 ഇക്വിറ്റി മ്യൂച്വൽഫണ്ടുകളിലേക്കുള്ള നിക്ഷേപം