ന്യൂഡൽഹി: ദൂരദർശനിലെ 'രാമായണം" പരമ്പരയിൽ സുഗ്രീവനായി അഭിനയിച്ച ശ്യാം സുന്ദർ കലാനി അന്തരിച്ചു. ഏറെനാളായി അർബുദബാധിതനായി ചികിത്സയിലായിരുന്നു. രാമാനന്ദ സാഗർ തിരക്കഥയും നിർമാണവും സംവിധാനവും നിർവഹിച്ച 'രാമായണ"ത്തിലൂടെയാണ് ശ്യാം സുന്ദർ അഭിനയരംഗത്തേക്കെത്തുന്നത്. ശ്രദ്ധേയമായ വേഷമായിരുന്നെങ്കിലും രാമായണത്തിന് ശേഷം അദ്ദേഹത്തിന് കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. രാമായണം പുനഃസംപ്രേഷണം ചെയ്യുന്നതിനിടെയാണ് ശ്യാം സുന്ദറിന്റെ മരണം. ലോക്ക്ഡൗൺ പ്രഖ്യാപിച്ച് രാജ്യം മുഴുവൻ വീട്ടിലിരിക്കുന്ന സമയത്ത് 198 -കളിൽ ദൂരദർശനിൽ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം തുടങ്ങിയ സീരിയലുകൾ പുനഃസംപ്രേഷണം ചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു.