റിയാദ്: സൗദി രാജകുടുംബത്തിലെ 150 തോളം അംഗങ്ങൾ കൊവിഡ് 19 ബാധിതരായി ചികിത്സയിലാണെന്ന് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റിയാദ് ഗവർണറായ സൗദി രാജകുമാരൻ ഫൈസൽ ബിൻ ബന്ദാർ ബിൻ അബ്ദുളസീസ് അൽ സൗദ് (70( കൊവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് റിപ്പോർട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി സൽമാൻ രാജാവും കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാനും ഐസലേഷനിലാണ്.
രാജകുടുംബാംഗങ്ങൾക്കായി 500 കിടക്കകളാണ് കിംഗ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ തയ്യാറാക്കിയിട്ടുള്ളത്.
രാജകുമാരന്മാരിൽ പലരും യൂറോപ്പ് രാജ്യങ്ങളിലെ സ്ഥിരം സന്ദർശകരാണ്. ഇവരിൽ പലരും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടെന്നും രോഗബാധയുമായാണ് സൗദിയിൽ തിരിച്ചെത്തിയതെന്നും റിപ്പോർട്ടിലുണ്ട്. സൗദി രാജകുടുംബത്തിൽ 15000ത്തോളം അംഗങ്ങളാണുള്ളത്. നിലവിൽ 41പേരാണ് കൊവിഡ് ബാധിച്ച് സൗദിയിൽ മരിച്ചത്. 2932പേർ ചികിത്സയിലാണ്.
.