dddd

ന്യു യോർക്ക്: യു. എസിലെ റോക്ക്ലൻഡിൽ രാഷ്ട്രീയ രംഗത്തും സമൂഹിക ,സാംസ്‌കാരിക രംഗത്തും സജീവമായ പി.ടി. തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (ലീലാമ്മ ,​67) നിര്യാതയായി. കാൻസറിനെതിരെ പ്രോട്ടോൺ തെറപ്പി നടത്തിവരികയായിരുന്നു. ഞായറാഴ്ച ശ്വാസ തടസത്തെത്തുടർന്ന് കണക്ടിക്കട്ടിലെ ബ്രിഡ്ജ്‌പോർട്ടിലുള്ള സെന്റ് വിൻസന്റ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നു.കഴിഞ്ഞദിവസമാണ് മരിച്ചത്.

കൊറ്റനാട് ചെരിവു കാലായിൽ ജോർജ് ആൻഡ്രൂസിന്റെയും അന്നമ്മ ജോജിന്റെയും മകളാണ്. 1976​ൽ പി.ടി. തോമസിനെ വിവാഹം ചെയ്ത് യു. എസിലെത്തി.. യു.എസിലെ വിവിധ ആശുപത്രികളിൽ നഴ്സായി സേവനമനുഷ്ഠിച്ചു. മക്കൾ: ഡോ. ലിസ്റ്റി തോമസ്, ലിറ്റൻ തോമസ്, ലിൻസി ജേക്കബ്, ലെവൻ തോമസ്. മരുമക്കൾ: ഷിനു സൈമൺ, ബറ്റ്സി തോമസ്, സോണി ജേക്കബ്, ഡോ. ടീന മാത്യു.