iip

ന്യൂഡൽഹി: ഇന്ത്യയുടെ വ്യാവസായിക ഉത്‌പാദന സൂചിക (ഐ.ഐ.പി) ഫെബ്രുവരിയിൽ 4.5 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ ഏഴുമാസത്തെ ഏറ്റവും മികച്ച വളർച്ചയാണിത്. 2019 ഫെബ്രുവരിയിൽ വളർച്ച 0.2 ശതമാനമായിരുന്നു. മാനുഫാക്‌ചറിംഗ് മേഖല നെഗറ്രീവ് 0.3 ശതമാനത്തിൽ നിന്ന് പോസിറ്റീവ് 3.2 ശതമാനത്തിലേക്കും വൈദ്യുതോത്പാദനം 1.3 ശതമാനത്തിൽ നിന്ന് 8.1 ശതമാനത്തിലേക്കും വളർച്ച മെച്ചപ്പെടുത്തി.

ഖനന വളർച്ച 2.2 ശതമാനത്തിൽ നിന്ന് 10 ശതമാനത്തിലേക്കും ഉയർന്നു. 2019-20 ഏപ്രിൽ-ഫെബ്രുവരിയിൽ വളർച്ച 0.9 ശതമാനമാണ്. മുൻവർഷത്തെ സമാനകാലത്ത് നാല് ശതമാനമായിരുന്നു വളർച്ച. ലോക്ക് ഡൗൺ മൂലം ഉത്‌പാദനം മുടങ്ങിയതിനാൽ മാർച്ചിൽ വളർച്ച കൂപ്പുകുത്തിയേക്കും.

ഐ.ഐ.പി വളർച്ച