കൊവിഡ് രോഗത്തിനെതിരെ രാജ്യത്തും ലോകത്താകമാനവുമായി നിരവധി ആരോഗ്യ പ്രവർത്തകരാണ് രാവും പകലുമെന്നില്ലാതെ പോരാടുന്നത്. ഇവരിൽ പലർക്കും അവർക്ക് അർഹമായ പ്രതിഫലമോ ബഹുമാനമോ ലഭിക്കുന്നില്ല എന്ന തരത്തിലുള്ള പരാതികൾ വ്യാപകമായ ഒരു സാഹചര്യത്തിലാണ് ആരോഗ്യ പ്രവർത്തകരുടെ കഷ്ടതകൾ വ്യക്തമാക്കുന്ന ഒരു വീഡിയോ കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ട്വിറ്ററിലൂടെ പങ്കുവച്ചത്. കൊവിഡ് രോഗികളെ പരിചരിക്കുന്നതിനാൽ തന്റെ മകളെ ഒന്നടുത്ത് കാണാൻ കിട്ടാതെ അകന്ന് കഴിയേണ്ടി വരുന്ന ഒരു നഴ്‌സിന്റെ വീഡിയോ ആണ് യെദ്യൂരപ്പ പങ്കുവച്ചിരിക്കുന്നത്.
ಮುಖ್ಯಮಂತ್ರಿ ಶ್ರೀ @BSYBJP ಅವರು, ಬೆಳಗಾವಿಯ ಬಿಮ್ಸ್ ಆಸ್ಪತ್ರೆಯ #ಕೊರೊನ ವಾರ್ಡ್ನಲ್ಲಿ ಶುಶ್ರೂಷಕಿಯಾಗಿ ಕಾರ್ಯನಿರ್ವಹಿಸುವ ಸಲುವಾಗಿ, 15 ದಿನಗಳಿಂದ ಮನೆಗೆ ಹೋಗಲಾಗದೇ ಮಗುವನ್ನು ನೋಡದೆ ದೂರ ಉಳಿದಿರುವ ಸುನಂದಾ ಅವರಿಗೆ ಧೈರ್ಯ ತುಂಬಿ ಅವರ ಕಾರ್ಯಕ್ಕೆ ಶ್ಲಾಘನೆ ವ್ಯಕ್ತಪಡಿಸಿದರು.#ಮನೆಯಲ್ಲೇಇರಿ#KarnatakaFightsCorona pic.twitter.com/daftFgqH1E
ബൈക്കിൽ എത്തിയ ഭർത്താവിനെയും മകളെയും മടക്കിയയ്ക്കാൻ ശ്രമിക്കുന്ന നഴ്‌സിനെയാണ് വീഡിയോയിൽ കാണാം. തന്നെ അടുത്തേക്ക് വിളിച്ച് കരയുന്ന മകളോട് പൊയ്ക്കൊള്ളാൻ പറഞ്ഞുകൊണ്ട് നഴ്സ് തന്റെ കണ്ണുകൾ തുടയ്ക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. കർണാടകയിലെ ബെലഗാവിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ സുഗത എന്ന് പേരുള്ള നഴ്‌സാണ് തന്റെ ജോലിക്കുവേണ്ടി ഈ ത്യാഗം സഹിക്കുന്നത്.
വീഡിയോയിൽ യെദ്യൂരപ്പ നഴ്‌സിനെ ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ ശബ്ദശകലവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ കഷ്ടപ്പാടിന് അർഹിക്കുന്ന പ്രതിഫലം ലഭിക്കുമെന്നും, അക്കാര്യം താൻ ഉറപ്പാക്കുമെന്നും, മക്കളെ പോലും കാണാതെ ജോലിക്കുവേണ്ടി സുഗദ സഹിക്കുന്ന കഷ്ടപ്പാടുകൾ താൻ കാണുന്നുണ്ടെന്നും പറഞ്ഞുകൊണ്ട് യെദ്യൂരപ്പ നഴ്‌സിനെ ആശ്വസിപ്പിക്കുന്നു. നഴ്‌സുമായി ഫോണിൽ ബന്ധപ്പെട്ട ശേഷം, കൊവിഡ് പ്രതിരോധം കാര്യക്ഷമമാക്കാനായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ, ഡോക്ടർമാർ, നഴ്‌സുമാർ, പൊലീസ് ഉദ്യോഗസ്ഥർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരെ യെദ്യൂരപ്പ ഒരു കത്തിലൂടെ അഭിനന്ദിക്കുകയും ചെയ്തു.