തിരുവനന്തപുരം: കൊവിഡ് 19 വ്യാപന നിയന്ത്രണങ്ങൾ മാദ്ധ്യമസ്ഥാപനങ്ങളെയും മാദ്ധ്യമ പ്രവർത്തകരെയും പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ പരസ്യ ഇനത്തിൽ സർക്കാർ നൽകാനുള്ള കോടികളുടെ കുടിശ്ശിക തീർത്ത് മാദ്ധ്യമസ്ഥാപനങ്ങളെ തകർച്ചയിൽ നിന്ന് രക്ഷിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന മാദ്ധ്യമ പ്രവർത്തകർക്ക് പ്രതിമാസം 10,000 രൂപയുടെ സഹായവും, വരുമാന നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ മാദ്ധ്യമ സ്ഥാപനങ്ങൾക്ക് മൂന്ന് മാസത്തേക്ക് വൈദ്യുതി നിരക്കിൽ ഇളവും അനുവദിക്കണം. കൂടാതെ പത്രക്കടലാസിന്റെ ഇറക്കുമതി തീരുവ പിൻവലിച്ച് 25 ശതമാനം സബ്സിഡി അനുവദിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് നിർദേശിക്കണമെന്നും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷും ആവശ്യപ്പെട്ടു.