ബീജിംഗ്: കൊവിഡ് -19 എന്ന മഹാമാരിയുടെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനിൽ മൂന്നുമാസം നീണ്ടുനിന്ന ലോക്ക്ഡൗൺ കഴിഞ്ഞ ദിവസമാണ് പിൻവലിച്ചത്. വുഹാനിൽ കൊവിഡ് സംഹാരതാണ്ഡവം നടത്തുമ്പോൾ നാട്ടിലേക്ക് പോകാതെ അവിടെതന്നെ തുടർന്ന ഇന്ത്യക്കാരിൽ മലയാളികളുമുണ്ട്. കൊവിഡിനെ പ്രതിരോധിക്കാൻ വുഹാനിൽ നടന്ന പ്രവർത്തനങ്ങൾ നേരിട്ടുകണ്ടവർ.
കഴിഞ്ഞ 76 ദിവസവും ഞാൻ എന്റെ മുറിയിലും ലാബിലും മാത്രമായിരുന്നു. എനിക്കിപ്പോൾ സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്, കാരണം ഞാൻ ഈ ദിവസങ്ങളിൽ ആരോടും സംസാരിച്ചിരുന്നില്ല. എല്ലാവരും മുറിക്കുള്ളിൽ തന്നെയായിരുന്നു. വുഹാനിൽ ജോലി ചെയ്യുന്ന മലയാളിയായ ഹൈഡ്രോ ബയോളജിസ്റ്റ് അരുൺജിത്ത് വാർത്താഏജൻസിയോട് പറഞ്ഞു.
വുഹാനിൽ രോഗം പടരുന്ന സമയത്ത് 700 ഇന്ത്യക്കാരെ എയർ ഇന്ത്യ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചിരുന്നു. എന്നാൽ അരുൺജിത് വുഹാനിൽ തുടരാൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിലേക്കുള്ള തന്റെ തിരിച്ചുവരവ് ഭാര്യയെയും കുട്ടിയെയും 50 വയസ് കഴിഞ്ഞ മാതാപിതാക്കളെയും അപകടത്തിലാക്കുമെന്നും അദ്ദേഹം കരുതി.
വുഹാനിൽ താമസിക്കുന്ന മറ്റൊരു ഇന്ത്യൻ ശാസ്ത്രജ്ഞനും അരുൺജിത്തിനോട് യോജിച്ചു.
72 ദിവസം ഞാൻ എന്റെ മുറിയിലായിരുന്നു. എന്റെ അയൽവാസിയ്ക്ക് മൂന്ന് ചെറിയ കുട്ടികളാണ്. ഈ ദിവസങ്ങളിൽ ഒരിക്കൽ പോലും ഞാൻ അവരെ കാണാൻ ശ്രമിച്ചില്ല'.
ഇന്ത്യയിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് നന്നായെന്നാണ്. രോഗത്തെ പ്രതിരോധിക്കാൻ വുഹാനിൽ നിന്ന് എന്തെങ്കിലും മാതൃക സ്വീകരിക്കാനുണ്ടെങ്കിൽ അത് ലോക്ക് ഡൗൺ കർശനമായി പാലിക്കുകയെന്നതാണ്.
ഇന്ത്യ ലോക്ക്ഡൗൺ കർശനമായി പാലിക്കണമെന്ന് അദ്ദേഹവും ഉപദേശിച്ചു. വുഹാനിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത് വൈറസ് പടരാതിരിക്കാൻ കാരണമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.