ന്യൂഡൽഹി : ലോക്ക്ഡൗണിനുശേഷം ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുമെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം പ്രചാരണങ്ങൾ നിഷേധിച്ച് റെയിൽവേ അധികൃതർ. ഇത്തരത്തിലുള്ള ഒരു നിർദേശവും നടത്തിയിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
രാജ്യത്തെ ലോക്ക്ഡൗൺ ഏപ്രിൽ14ന് അവസാനിക്കുന്നതോടെ ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. ലോക്ക്ഡൗൺ പിൻവലിച്ച് ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചാൽ പുതിയ പ്രോട്ടോകോൾ പ്രകാരമാണു യാത്ര ചെയ്യേണ്ടതെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും റെയിൽവേ നിഷേധിച്ചു.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുപിന്നാലെ രാജ്യത്തെ എല്ലാ ട്രെയിൻ സർവീസുകളും റെയിൽവേ നിറുത്തിവച്ചിരിക്കുകയാണ്. നിലവിൽ ചരക്ക് ട്രെയിനുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.