തിരുവല്ല : വീട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന നെടുമ്പ്രം നോബിൾ ഹൗസിൽ വിജയകുമാർ (62) മരിച്ചു. ഇന്നലെ വൈകിട്ട് ആറു മണിയോടെയായിരുന്നു അന്ത്യം. ഹൃദ്രോഗിയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മാർച്ച് 23ന് ഹൈദരാബാദിൽ നിന്ന് നാട്ടിലെത്തിയതാണ്. താലൂക്ക് ആശുപത്രിയിൽ എത്തിച്ച മൃതദേഹത്തിൽ നിന്ന് സ്രവം ശേഖരിച്ച് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ഫലം ശനിയാഴ്ച ലഭ്യമാകും. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ : രമ വിജയകുമാർ നെടുമ്പ്രം പഞ്ചായത്ത് മുൻ പ്രസിഡന്റാണ്.