ദുഃഖമാം ലോകത്തിൽ എന്തിനീ ജീവിതം
തിന്മയും ചതിയും വഞ്ചനയും നിറയുന്നു
നന്മയ്ക്കായി പ്രതീക്ഷിച്ച്
നാളുകളെണ്ണിയത് വെറുതെ
പ്രണയവും കാല്പനികതയും ഇഴചേർന്നപ്പോഴും
അറിയുന്നില്ല കടന്നു പോയ നല്ല നാളുകൾ
മാനത്തിന്റെ വിശാലതയിലോ
കടലിന്റെ ആഴങ്ങളലോ ഉണ്ടാകുമോ തേടുന്ന സ്വസ്ഥി
സൂര്യകിരണങ്ങളുടെ തിളപ്പും തിരമാലയുടെ ചവർപ്പും
രാത്രിയുടെ അന്ധകാരവും ഉറക്കത്തിന്റെ വിജനതയും
കുറയ്ക്കുമോ ദുഃഖത്തിന്റെ കാഠിന്യത്തെ
ഇല്ലെന്നറിയാം എങ്കിലും പരതുകയാണ്
ഒരു നേർത്ത തിരിനാളത്തിനായി
ഒരല്പം സ്നിഗ്ദതയ്ക്കായി
എന്നെത്തന്നെ നൽകാം മനസായും ശരീരമായും
വ്യർത്ഥമീ ജീവിതമെന്ന് തോന്നുന്നു...
വ്യർത്ഥമല്ല ജീവിതമെന്ന് പറയാനിനി എന്ന് കഴിയും