covid-

കാസർകോട്: കൊവിഡ് ബാധിതരായി ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറു പേർ ഇന്ന് ആശുപത്രി വിടും. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് പേരും പരിയാരം മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിലെ ഓരോ ആളുകളുമാണ് ഇന്ന് ഡിസ്ചാർജ് ആകുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് ഇന്നലെ ഏഴ്‌ പേർ ഡിസ്ചാർജ് ആയിരുന്നു.

കൊവിഡ് രണ്ടാംഘട്ടത്തിലെ ആദ്യരോഗി ഉൾപ്പെടെ ആറു പേരെയാണ് ഇന്ന് ഡിസ്ചാർജ് ചെയ്യുന്നത്. തുടർ പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് മെഡിക്കൽ ബോർഡിന്റെ തീരുമാനം അനുസരിച്ചാണ് ഇവരെ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് വിടുന്നത്. രോഗം ഭേദമായെങ്കിലും 14 ദിവസം വീട്ടിലും ഇവർ നിരീക്ഷണത്തിൽ കഴിയണം.