pic

ഭോപ്പാൽ : കൊവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനോട് സഹകരിക്കാത്ത 47 പേരെ കുടുംബത്തിനൊപ്പം വീട്ടിൽ പൂട്ടിയിട്ടു. മദ്ധ്യപ്രദേശിലെ ചറ്റാർപുർ ജില്ലയിലാണ് സംഭവം. ലോക്ക് ഡൗണിനോട് സഹകരിക്കാതെ രാത്രികാലങ്ങളിൽ ഉൾപ്പെടെ കറങ്ങി നടന്നവരെയാണ് ജില്ലാ ഭരണകൂടം കുടുംബത്തിനൊപ്പം വീട്ടിൽ പൂട്ടിയിട്ടത്.

ഖജുരാഹോ ,രാജ്നഗർ തുടങ്ങിയ സ്ഥലം അപകടമേഖലയായി പ്രഖ്യപിച്ചിരിക്കുകയാണ്. ഇവിടെ എത്തിയിരുന്ന വിനോദ സഞ്ചാരികൾക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ മാർച്ച് 25 മുതൽ ഇവിടം പ്രത്യേക നിരീക്ഷണത്തിലാണ്. ഇവിടെ ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശം അവഗണിച്ച് പുറത്ത് കറങ്ങിയവരെയാണ് പൂട്ടിയിട്ടത്.

സബ് ഡിവിഷണൽ മജിസ്ട്രറ്റിന്റെ നിർദ്ദേശ പ്രകാരണമാണ് നടപടി. ആഹാരം ഉൾപ്പെടെ ഇവർക്ക് വേണ്ട അവശ്യസാധനങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ഉളള സൗകാര്യവും നൽകി. അതേസമയം അധികൃതരുടെ നടപടി മനുഷ്യത്ത്വ രഹിതമെന്ന് സ്ഥലം എം എൽ എ കുറ്റപ്പെടുത്തി. എന്നാൽ നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് ഇവരെ പൂട്ടിയിട്ടതെന്നും, ലോക്ക് ഡൗൺ പാലിച്ചാൽ നടപടി പിൻവലിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.