uae

അബുദാബി: യു.എ.ഇയിലെ പള്ളികളിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാർത്ഥന ഉണ്ടാകില്ല. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള മുൻകരുതൽ എന്ന നിലയിൽ, യു എ ഇ നാഷണൽ ക്രൈസിസ് എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിട്ടി, ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് ആൻഡ് എന്റോവ്‌മെന്റ്സ് അതോറിട്ടി, ആരോഗ്യ, മതകാര്യ അധികാരികൾ എന്നിവർ കൂട്ടായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്.