shammi-tilakan

തെന്നിന്ത്യൻ താരം ലാഘവ റോറൻസ് കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് മൂന്ന് കോടി രൂപ സംഭാവന നൽകിയിരുന്നു. രജനി ചിത്രം ചന്ദ്രമുഖി-2വിന് ലഭിച്ച അഡ്വാൻസ് തുകയായ മൂന്ന് കോടിയാണ് ലോറൻസ് പ്രധാനമന്ത്രിയുടെയും തമിഴ്നാട് മുഖ്യമന്ത്രിയുടെതുമടക്കമുള്ള ദുരിതാശ്വാസ നിധികളിലേക്ക് സംഭാവനയായി നൽകിയത്. ട്വിറ്ററിലൂടെ.ലോറൻസ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്.

എന്നാൽ ഇപ്പോഴിതാ ലോൻസിന്റെ സംഭാവനയെ പ്രകീർത്തിച്ചും, സൂപ്പർതാരങ്ങളെ പരഹസിച്ചും രംഗത്തെത്തിയിരിക്കുകയാണ് നടൻ ഷമ്മി തിലകൻ. ഷമ്മിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ-

Shammy Thilakan 4 hrs ·

#Great...! 'ചന്ദ്രമുഖി 2' ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്.. #respect #love_you_lorence ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ. ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ #വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ #പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു. ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം #തമാശകൾ കാണേണ്ടി വരുമോ എന്തോ..?