america

വാഷിംഗ്​ടൺ : കൊവിഡ് ചികിത്സയ്ക്കായി ഇന്ത്യയിൽ നിന്ന് എത്തിച്ച മലേറിയ മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിൻ അമേരിക്ക പരീക്ഷിച്ച് തുടങ്ങിയതായി റിപ്പോർട്ട്. ടെന്നീസിലെ നാഷ് വില്ലയിലുള്ള വൻഡർ ബിൽറ്റ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ രോഗിയിലാണ് ആദ്യ പരീക്ഷണം നടക്കുന്നത്. രോഗികൾക്ക് എത്ര മാത്രം മരുന്ന് ഫലപ്രദമാണെന്ന് പരീക്ഷിക്കുകയാണെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് അറിയിച്ചു. കൊവിഡ് രോഗിക്ക് ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് 400 മില്ലി ഗ്രാം വീതം രണ്ടു നേരമാണ് ദിവസവും നൽകുന്നത്. തുടർന്ന് 200 മില്ലി ഗ്രാം വീതം രണ്ടു നേരം അഞ്ച് ദിവസം നൽകുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം, അമേരിക്കയിൽ വൈറസ് ബാധിച്ചവരുടെ എണ്ണം 4,68,566 ആണ്. 16,691 പേർമ രിച്ചു. 25,928 ആളുകൾ രോഗമുക്തി നേടി. ന്യൂയോർക്കിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 161,504 പേർ.