പത്തനംതിട്ട ജില്ലയിലെ പൂങ്കാവിനടുത്തു പൂവക്കാട് ഉള്ള വീട്ടിനു മുന്നിലെ സ്ഥലത്തു ഒരു മാളത്തിൽ രണ്ടു പാമ്പുകൾ കയറുന്നതു കണ്ടു ,ഉടൻ തന്നെ നാട്ടുകാർ ഒത്തുകൂടി മാളം കുറച്ചു വെട്ടി നോക്കിയിട്ടും കണ്ടില്ല, ഉടൻ വാവയെ വിളിച്ചു,സ്ഥലത്തു എത്തിയ വാവ മാളം വെട്ടി വലുതാക്കി ,അപ്പോഴാണ് ആ കാഴ്ച ,എല്ലാ ഭാഗത്തേക്കും മാളങ്ങൾ ,സംശയമുള്ള മാളം എട്ടടിയോളം മണ്ണ് മാറ്റിയപ്പോൾ പാമ്പിനെ കണ്ടു ....വാവ ഒരു കമ്പു കൊണ്ട് തട്ടിയതും പാമ്പു പുറത്തേക്കു ...
അടുത്ത യാത്ര തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് നിന്ന് ആര്യനാട് പോകും വഴി ഉള്ള ഒരു വീട്ടിലേക്കാണ് , രാവിലെ തുടങ്ങിയ യാത്രയാണ് പുലർച്ചെ രണ്ടു മണിയോടെ സ്ഥലത്തു എത്തി. വീട്ടുകാർ മൂർഖൻ പാമ്പിനെ കണ്ട സ്ഥലത്തു വാവയെ കാത്തിരിക്കുകയാണ്. കൂറേ നേരത്തെ തിരച്ചിലിനൊടുവിൽ വീടിനു മുന്നിലെ മതിലിനോട് ചേർന്ന മാളത്തിൽ പാമ്പിനെ കണ്ടു ,വാലിൽ പിടികിട്ടിയെങ്കിലും തലഭാഗം കേറിവന്നത് മറ്റൊരുസ്ഥലത്തു , നല്ല വലിപ്പവും നീളവും ഉള്ള അപകടകാരിയായ മൂർഖൻ പാമ്പ് ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്