പാട്ന: ബിഹാറിലെ 60 കൊവിഡ് -19 കേസുകളിൽ 23 ഉം സിവാൻ ജില്ലയിലെ ഒരു കുടുംബത്തിലുള്ളവർക്ക്. സംസ്ഥാനത്തെ ഏറ്റവും വലിയ കോവിഡ് ക്ലസ്റ്ററാണിത്.
കഴിഞ്ഞ മാസം ഒമാനിൽ നിന്ന് മടങ്ങിയെത്തിയ ഒരാളിൽ നിന്നാണ് രോഗ ശൃംഖല ആരംഭിച്ചത്.
മാർച്ച് 16ന് ഒമാനിൽ നിന്ന് തിരിച്ചെത്തിയയാൾക്ക് ഏപ്രിൽ നാലിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ കുടുംബത്തിലെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ 22 പേർ രോഗബാധിതരായി. ഇവരിൽ പലർക്കും കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ല. വിദേശത്ത് നിന്നെത്തിയയാൾ ഉൾപ്പെടെ നാലുപേർ സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
രോഗിയെയും സമ്പർക്കത്തിലിരുന്നവരെയും കണ്ടെത്താൻ കഴിഞ്ഞത് വൈറസ് വ്യാപനമുണ്ടാകാതെ തടയാൻ സഹായിച്ചുവെന്ന് പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി സഞ്ജയ് കുമാർ പ്രതികരിച്ചു.