പത്തനംതിട്ട: തോന്ന്യാമല അയിരൂക്കുഴി വടക്കേതിൽ സാമുവേൽ കോശിയും (82) ഭാര്യ മേരിയും (81) മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമേരിക്കയിലെ ഫിലാഡൽഫിയയിൽ മരിച്ചു. ഇരുവർക്കും കൊവിഡാണെന്ന് അഭ്യൂഹം പരന്നെങ്കിലും ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.
ഇരുവരും രണ്ട് ആശുപത്രികളിൽ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് സാമുവേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.. നേരത്തെ ഹൃദയാഘാതത്തെ തുടർന്ന് സാമുവേലിന് ബൈപ്പാസ് സർജറി നടത്തിയിരുന്നു.
ന്യുമോണിയ ബാധിച്ച് ഒരാഴ്ച മുമ്പാണ് മേരിയെ ആശുപത്രിയിലാക്കിയത്. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ 3.30നാണ് സാമുവേൽ മരിച്ചത്. 6.30ന് മേരിയും മരിച്ചു. മൃതദേഹങ്ങൾ ഫിലാഡൽഫിയയിൽ സംസ്കരിക്കും. മക്കൾ: പരേതനായ ജോസ്, ജെസി, ജയിംസ്. മരുമക്കൾ: മേരി, സണ്ണി, സാലി.