punjab-

ചണ്ഡീഗഢ്: സെപ്തംബർ പകുതിയോടെ രാജ്യത്തെ 80 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിച്ചേക്കാമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംഗ്. രാജ്യത്തെ 80-85 ശതമാനം പ്രദേശങ്ങളിലും കൊവിഡ് ബാധിക്കും. ആരോഗ്യ വിദഗ്ധരും ശാസ്ത്രജ്ഞന്മാരും പറയുന്നതിനനുസരിച്ച് മുന്നോട്ട് പോകാം. പകർച്ചവ്യാധി കഴിയും വിധം തടഞ്ഞുനിറുത്തുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ലോക്ക്ഡൗൺ ഏപ്രിൽ അവസാനം വരെ നീട്ടിയതിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ബോസ്റ്റൻ , പി.ജി.ഐ ചണ്ഡീഗഢ് എന്നിവയുടെ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ സെപ്റ്റംബർ പകുതിയോടെ 58 ശതമാനം പേരിലും രോഗബാധയുണ്ടാകുമെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചാബിൽ ഇതുവരെ 132 പേർക്കാണ് കൊവിഡ് ബാധിച്ചത്. 11 പേർ മരിച്ചു. വെള്ളിയാഴ്ചയാണ് പഞ്ചാബിൽ ലോക്ക്ഡൗൺ നീട്ടാൻ മുഖ്യമന്ത്രി തീരുമാനിച്ചത്.