ന്യൂഡൽഹി: കൊവിഡ് 19 കാരണം അമേരിക്കയിൽ കുടുങ്ങിപ്പോയ മുൻ ഇന്ത്യൻ ഹോക്കി ടീമംഗം അശോക് ദിവാന്റെ ചികിത്സയ്ക്ക് അവിടെ വേണ്ട സഹായം നൽകുമെന്ന് കേന്ദ്ര കായികമന്ത്രി കിരൺ റിജിജു. ഇന്നലെ തന്റെ അവസ്ഥ വിശദമാക്കി ദിവാൻ കേന്ദ്ര മന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ദിവാൻ സാൻഫ്രാൻസിസ്കോയിൽ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് പോയത്.
ഇൗ മാസം 20ന് മടക്കയാത്ര നിശ്ചയിച്ചിരുന്നതാണ്. എന്നാൽ അന്താരാഷ്ട്ര വിമാനസർവീസുകൾ നിറുത്തലാക്കിയതോടെ യാത്ര മുടങ്ങി. അതിനിടെ ഉയർന്ന രക്തസമ്മർദ്ദം മൂലം ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. എന്നാൽ ഇദ്ദേഹത്തിന് ഹെൽത്ത് ഇൻഷുറൻസ് ഇല്ലാത്തതിനാൽ ചികിത്സ ചെലവേറിയതുമാണ്. ഇൗ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ട് നാട്ടിലെത്തിക്കാനോ ചികിത്സ നൽകാനോ സഹായിക്കണമെന്നാണ് ദിവാൻ അഭ്യർത്ഥിച്ചിരുന്നത്.