anil-chauhary

ലക്നൗ : ലോക്ഡൗൺ കാലത്ത് മരങ്ങളിൽ വലിഞ്ഞുകയറുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് അമ്പയർ അനിൽ ചൗധരി. ക്രിക്കറ്റ് അമ്പയർ മരം കയറുന്നതെന്തിനെന്നറിയേണ്ടേ, മൊബൈലിന് റേഞ്ച് കിട്ടാൻ. ലോക്ക് ഡൗണിൽ ഉത്തർപ്രദേശിലെ കുഗ്രാമത്തിലുളള കുടുംബവീട്ടിലാണ് ചൗധരി. ഇവിടെ മൊബൈൽ റേഞ്ച് കിട്ടാക്കനിയായതിനാലാണ് മരത്തിലും മറ്റും കയറി റേഞ്ചു പിടിക്കേണ്ടിവരുന്നത്.

55കാരനായ ഇദ്ദേഹം 20 അന്താരാഷ്ട്ര ഏകദിനങ്ങളും 27 ട്വന്റി -20കളും നിയന്ത്രിച്ചിട്ടുണ്ട്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനത്തിന്റെ അമ്പയറാകേണ്ടത് ചൗധരിയായിരുന്നു. എന്നാൽ ല‌ക്‌നൗവിലെത്തിയപ്പോൾ കളി റദ്ദാക്കിയതോടെ ഇദ്ദേഹം കുടുംബ വീട്ടിലേക്ക് പോയത്.
.