covid-survivers

124 പേരിൽ ഇന്നലെ മാത്രം രോഗമുക്തരായത് 27 പേർ

തിരുവനന്തപുരം:കൊവിഡ് രോഗത്തിനെതിരെയുള്ള പോരാട്ടത്തിൽ കേരളത്തിന് കരുത്തായി ഇതുവരെ രോഗമുക്തി നേടിയത് 124പേർ. ഇന്നലെ മാത്രം 27 പേർ. ഇത്രയുംപേർ ഒരു ദിവസം രോഗമുക്തരാകുന്നത് ആദ്യമായാണ്. കാസർകോട് -17, (കണ്ണൂരിൽ ചികിത്സയിലായിരുന്ന എട്ടു പേർ) കണ്ണൂർ- 6, കോഴിക്കോട്- 2, (ഒരാൾ കാസർകോട് ), എറണകുളം-1 തൃശൂർ-1 എന്നിങ്ങനെയാണ് ഇന്നലത്തെ കണക്ക്.

രോഗമുക്തി നേടി ഡിസ്ചാർജായ 124 പേരിൽ എട്ട് വിദേശികളും ഉൾപ്പെടും. ഏഴ് വിദേശികൾ എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നുമാണ് ഡിസ്ചാർജ് ആയത്.

ജനുവരി 30നാണ് കേരളത്തിൽ ആദ്യ കേസുണ്ടായത്. ആദ്യഘട്ടത്തിൽ മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിന് ശേഷം മാർച്ച് 8 മുതലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

രോഗമുക്തരായവർ

കണ്ണൂർ - 37

കാസർകോട് - 24

എറണാകുളം - 14

പത്തനംതിട്ട - 8

തിരുവനന്തപുരം -8

തൃശൂർ - 7

ഇടുക്കി - 7

കോഴിക്കോട് - 6

മലപ്പുറം - 4

ആലപ്പുഴ - 2

കൊല്ലം - 2

കോട്ടയം - 3

വയനാട് - 2

നിരീക്ഷണം

മൊത്തം : 1,29,751

വീടുകളിൽ: 1,29,021

ആശുപത്രികളിൽ - 730

ഇന്നലെ ആശുപത്രിയിലായത് - 126