ലണ്ടൻ : ന്യൂസിലാൻഡുകാരനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് കോച്ച് ജോൺ റൈറ്റിനെ ഇംഗ്ളീഷ് കൗണ്ടി ക്ളബ് ഡർബിഷയറിന്റെ പ്രസിഡന്റായി തിരഞ്ഞെടുത്തു.ഡർബിഷയറിന്റെ കളിക്കാരനും പരിശീലനുമായിരുന്നു റൈറ്റ്. 2000 മുതൽ 2005 വരെയാണ് റൈറ്റ് ഇന്ത്യൻ ടീമിനെ പരിശീലിപ്പിച്ചിരുന്നത്.