ന്യൂയോർക്ക് : ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരുലക്ഷം കടന്നു. പകുതിയിലേറെ മരണവും നാലു രാജ്യങ്ങളിലാണ്. ഇറ്റലിയിലും അമേരിക്കയിലും 15000ത്തിലേറെപേർ മരിച്ചു. സ്പെയിനിലും ഫ്രാൻസിലുമായി 10000ത്തിലേറെപ്പേരുമാണ് മരിച്ചത്. ഏറ്റവും പുതിയ വിവരമനുസരിച്ച് 1,00,156 പേരാണ് മരിച്ചത്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ 95,000 പേരാണ് മരിച്ചത്. ഇതിൽ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ അരലക്ഷം പേരും മരിച്ചു.
ലോകത്താകെ രോഗബാധിതരുടെ എണ്ണം 16 ലക്ഷം കടന്നു. ഇതുവരെ 16,39,763 പേരാണ് രോഗബാധിതർ ഇറ്റലിയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 18,849 പേർ. അമേരിക്കയിൽ 17909 പേരും സ്പെയിനിൽ 15970 പേരും മരിച്ചു. ഫ്രാൻസിൽ 12210 പേരാണ് ഇതുവരെ മരിച്ചത്.