sania-

ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ’ക്വീൻ’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്കും ആരാധകർ ഏറെയാണ്. സാനിയ ഇയ്യപ്പന്റെ വർക്ക് ഔട്ട് ഫോട്ടോയാണ് ഇപ്പോൾ ആരാധകരെ ഞെട്ടിക്കുന്നത്. ഏറെ ശരീരവഴക്കത്തോടെ യോഗ ചെയ്യുകയാണ് സാനിയ. ഇന്ത്യൻ സ്പൈഡർ വുമൻ എന്നും,​ നിങ്ങൾ പശുവിൻ പാലിന് പകരും റബ്ബർ പാലൊഴിച്ച ചായ ആണോ കുടിക്കുന്നത് എന്നു തുടങ്ങി കമന്റുകളുടെ ബഹളമാണ് ചിത്രത്തിനു താഴെ. ഉടനെ തന്നെ ഒരു യോഗ വ്ലോഗ് ആരംഭിക്കാനും ചിലർ ആവശ്യപ്പെടുന്നുണ്ട്.

View this post on Instagram

💫🌟

A post shared by SANIYA IYAPPAN (@_saniya_iyappan_) on

‘ലൂസിഫറി’ൽ മഞ്ജു വാര്യരുടെ മകളുടെ വേഷത്തിലും സാനിയ എത്തിയിരുന്നു. മമ്മൂട്ടി ചിത്രം ‘പതിനെട്ടാം പടി’യിലെ ഗാനരംഗത്തിലും ഗ്ലാമറസായി സാനിയ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിനയത്തിനു പുറമെ നൃത്തത്തിലും സജീവമാണ് സാനിയ.

View this post on Instagram

💫🌟

A post shared by SANIYA IYAPPAN (@_saniya_iyappan_) on