ന്യൂഡൽഹി : മത്സ്യബന്ധനത്തിനും വിതരണത്തിനും ലോക്ക്ഡൗണിൽ നിന്ന് ഇളവ് അനുവദിച്ച് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. മത്സ്യബന്ധന വിതരണമേഖലയെ ലോക്ക്ഡൗണിൽ നിന്ന് ഒഴിവാക്കിയതയി ഉത്തരവിൽ പറയുന്നു. അതേസമയം സാമൂഹ്യഅകലം പാലിക്കുക എന്നതുൾപ്പെടെയുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് വേണം പ്രവർത്തിക്കാനെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്.
മത്സ്യബന്ധനം, മത്സ്യകൃഷി, മത്സ്യത്തിന്റെയും മത്സ്യോത്പന്നങ്ങളുടെ
യും വില്പന എന്നിവയ്‌ക്കെല്ലാം ഇളവ് നൽകിയതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറഞ്ഞിരിക്കുന്നത്.