സ്വസ്ഥവും ശാന്തവുമായ ഉറക്കം ഗർഭകാലത്ത് അനിവാര്യമാണ്. കുഞ്ഞിന്റെ ആരോഗ്യത്തെയും അമ്മയുടെ ഉറക്കം സ്വാധീനിക്കുന്നുണ്ട്. ഗർഭിണി എട്ട് മുതൽ പത്ത് മണിക്കൂർ വരെ ഉറങ്ങിയിരിക്കണം. ദിവസവും അരമണിക്കൂർ വ്യായാമം ചെയ്യുന്നതിലൂടെ സ്വസ്ഥമായ ഉറക്കം ഉറപ്പാക്കാം. ഗർഭിണികൾ ഒരിക്കലും കഠിന വ്യായാമങ്ങൾ ചെയ്യരുത്.
സ്വയം വ്യായാമം തിരഞ്ഞെടുക്കരുത്, ഡോക്ടറുടെ നിർദ്ദേശം തേടുക.ഉറങ്ങുന്നതിനു മുമ്പ് കാപ്പി, ചായ, മധുരപാനീയങ്ങൾ എന്നിവ കുടിക്കുന്നത് ഒഴിവാക്കുക. ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് മാത്രം വെള്ളം കുടിക്കാം. ഇത് ഉറക്കം തടസപ്പെടാതിരിക്കാൻ സഹായിക്കും. ശാന്തമായ സംഗീതം, ധ്യാന സംഗീതം എന്നിവ കേൾക്കുന്നത് നല്ല ഉറക്കം സമ്മാനിക്കും. ദഹന സംബന്ധമായ അസ്വസ്ഥതകൾ സ്വസ്ഥമായ ഉറക്കത്തിന് തടസമായതിനാൽ നാരുകൾ ധാരാളമുള്ള ഭക്ഷണം കഴിച്ച് ദഹനം മെച്ചപ്പെടുത്തുക.