കണ്ണൂർ: കേരളത്തിൽ കൊവിഡ് ബാധിച്ച് മൂന്നാമത്തെ മരണം. പരിയാരം മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്ന മാഹി ചെറുകല്ലായി സ്വദേശി മഹ്‌റൂഫ്(71) ആണ് മരിച്ചത്. രാവിലെ 7.30നായിരുന്നു അന്ത്യം. കുറച്ചുദിവസമായി ഇയാൾ ഗുരുതരാവസ്ഥയിലായിരുന്നു . ഇയാൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഇയാൾ ആരെല്ലാമായി സമ്പർക്കത്തിലായിരുന്നു എന്നും വ്യക്തമല്ല.