fish-

തൃശൂർ : ഈസ്റ്റർ വിപണിയിൽ വില്പനക്കെത്തിച്ച 5 ബോക്സ്‌ ഏട്ട മത്സ്യം ഭക്ഷ്യ സുരക്ഷ, ഫിഷറീസ്, മുൻസിപ്പൽ ആരോഗ്യ വിഭാഗം, പൊലീസ് എന്നിവയുടെ സംയുക്ത സ്‌ക്വാഡ് പിടിച്ചെടുത്തു നശിപ്പിച്ചു. ഗുജറാത്തിൽ നിന്നും കൊണ്ട് വന്ന അഴുകിയ മീനാണ് പിടിച്ചെടുത്തത്. സംസ്ഥാന വ്യാപകമായി നടക്കുന്ന മീൻ പരിശോധനയുടെ ഭാഗമായി തൃശൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടന്നു. തൃശൂർ ശക്തൻ മാർക്കറ്റിൽ വില്പനക്കെത്തിച്ച മീൻ പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്തി. ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണർ സി.എ. ജനാർദ്ദനന്റെ നിർദ്ദേശം അനുസരിച്ചു ഫുഡ്‌ സേഫ്റ്റി ഓഫീസർ മാരായ V. K. പ്രദീപ് കുമാർ, അനിലൻ K. K, രേഷ്മ, രാജി, ഫിഷറീസ് ഇൻസ്‌പെക്ടർ ഫാത്തിമ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സനൽകുമാർ എന്നിവർ പരിശോധന ക്കു നേതൃത്വം നൽകി.