കണ്ണൂർ: ഇന്നുരാവിലെ കൊവിഡ് ബാധിച്ച് മരിച്ച മാഹി ചെറുകല്ലായി സ്വദേശി മഹറൂഫിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ഇയാൾക്ക് രോഗം പകർന്നത് എവിടെനിന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല. ഇയാൾ വിദേശയാത്ര നടത്തുകയോ വിദേശത്ത് നിന്നെത്തിയവരുമായി അടുത്തിടപഴകുകയോ ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്. ന്യൂമാഹി, ചൊക്ലി, പന്ന്യന്നൂർ പഞ്ചായത്തുകളിൽ യാത്ര ചെയ്തിട്ടുണ്ട്. മാർച്ച് 15 മുതൽ 21 വരെ മതചടങ്ങുകളിലും വിവാഹനിശ്ചയത്തിലും പങ്കെടുത്തു.
എം.എം ഹൈസ്‌കൂൾ പള്ളിയിലാണ് മതചടങ്ങുകൾ നടന്നത്. 18ന് പന്ന്യന്നൂർ ചമ്പാട്ട് നടന്ന വിവാഹ നിശ്ചയത്തിലും പങ്കെടുത്തു. എം.എം ഹൈസ്‌കൂൾ പള്ളിയിലും എരൂർ പള്ളിയിലും എത്തി. ഇയാളുമായി സമ്പർക്കത്തിലായിരുന്നവരെ കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന മഹറൂഫ് ഇന്ന് രാവിലെ 7.30 നായിരുന്നു മരിച്ചത്.